Thursday, 8 December 2016

WEEKLY SUMMARY (5/12/2016 - 7/12/2016)

"ഞങ്ങളുടെ നാലാം സെമസ്റ്റർ പരീക്ഷ  തുടങ്ങുന്നതിനാൽ 

താത്കാലികമായി  ടീച്ചിങ് പ്രാക്ടീസ് ഈ ആഴ്ച  അവസാനിപ്പിച്ചു . 

ക്രിസ്മസ്   പരീക്ഷക്ക് കുട്ടികളെ ഒരുക്കാനുള്ള അവസാനവട്ട 

ശ്രമമായിരുന്നു ഈ മൂന്നു ദിവസവും . ക്രിസ്റ്മസിനു 

മുന്നോടിയായുള്ള  കല പരിപാടികളുടെ മുന്നൊരുക്കങ്ങളും ആ 

സമയം സ്കൂളിൽ നടന്നിരുന്നു . അവയിലെല്ലാം പങ്കെടുക്കാൻ 

 ഞങ്ങൾക്ക് സാധിച്ചു . അത്യന്തം സന്തോഷം  നല്കുന്നവ ആയിരുന്നു 

ഈ ഓരോ ദിവസങ്ങളും . ഞങ്ങളെല്ലാവരും സ്കൂൾ പ്രിസിപ്പലിനോട് 

ടീച്ചിങ് പ്രാക്ടിസിൻറെ ദിവസ ക്രമീകരണത്തിൽ വന്ന മാറ്റത്തെപ്പറ്റി 

പറഞ്ഞപ്പോൾ അദ്ദേഹം  ഞങ്ങളുടെ പരീക്ഷക്ക് എല്ലാവിധ 

ആശംസകളും നേരുകയും അടുത്ത ഘട്ട ടീച്ചിങ് പ്രാക്ടിസിനായി 

സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്തു . താത്കാലികമായെങ്കിലും 

ഞങ്ങൾ കുറച്ചു  നാളെത്തേക്കു ടീച്ചിങ് പ്രാക്ടിസിനു ഞങ്ങൾ വിട 

നൽകി . ....."

Saturday, 3 December 2016

WEEKLY SUMMARY (28/11/2016 - 2/12/2016)

"സ്കൂളിൽ എല്ലാ വ്യാഴാഴ്ചയും 'ഔഷധി ' മെഡിക്കൽ ക്ലബ്ബിൻറെ 
സേവനം ഉണ്ടായിരുന്നു . കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കുള്ള 
സൗജന്യ  സേവനമായിരുന്നു  ഇത് . ഇതിലൂടെ കുട്ടികളുടെ പലവിധ 
ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അവയുടെ പരിഹാര മാർഗങ്ങളെ 
കുറിച്ചും കൂടുതൽ അറിയാൻ കഴിഞ്ഞു . കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളെപ്പറ്റിയും അറിയാൻ കഴിഞ്ഞു കൃത്യമായ ബോധവത്കരണ ക്ലാസുകൾ നല്കാൻ ഞങ്ങൾ തീരുമാനിച്ചു . കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിലും അത് പാകം ചെയ്യുന്നതിലും പങ്കെടുക്കാൻ കഴിഞ്ഞു . ഒഴിവു സമയെങ്ങളിൽ ചില കുട്ടികൾ പ്രത്യേകം പഠിക്കുവാനായി വന്നിരുന്നു . അവർക്കു പാഠഭാഗങ്ങൾ ആവർത്തിച്ചു പഠിപ്പിക്കുന്നതിലൂടെ പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെയും മറ്റു കുട്ടികൾക്കൊപ്പം എത്തിക്കാനും അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും കഴിഞ്ഞു . പഠനത്തിൽ നിന്നും അവരുടെ ശ്രദ്ധ തിരിക്കുന്ന പ്രധാന പ്രശ്നങ്ങൾ അവർ ഞങ്ങളുമായി പങ്കുവെച്ചു . ഇതിൻറെ പരിഹാരനിർദേശങ്ങൾ ഞങ്ങൾ നൽകുകയും പഠനത്തിൽ ഏകാഗ്രത കൈവരിക്കാൻ ആവശ്യമായ പോംവഴികൾ പറഞ്ഞു കൊടുക്കുകയും ചെയ്തു .ഈ ആഴ്ച കൂടുതൽ ക്ലാസുകൾ എടുക്കാൻ കഴിഞ്ഞു . ധാരാളം പാ0ഭാഗങ്ങൾ കൃത്യമായി                    കുട്ടികളിലെത്തിക്കാൻ കഴിഞ്ഞതിൽ വളരെ അധികം സംതൃപ്തി 
തോന്നി................"

Saturday, 26 November 2016

WEEKLY SUMMARY (21/11/2016 - 25/11/2016)

"ടീച്ചിങ് പ്രാക്ടിസിൻറെ ഈ ആഴ്‌ച മറ്റു ദിവസങ്ങളെ പോലെ തന്നെ 
കടന്നു പോയി. എല്ലാ ദിവസങ്ങളിലും ക്ലാസ് ഉണ്ടായിരുന്നു . 
പണ്ടത്തേതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ക്ലാസ് 
എടുക്കാൻ കഴിഞ്ഞു . ഞങ്ങൾ പരസ്പരം ഓരോരുത്തരുടെയും 
ക്ലാസുകൾ  കാണാൻ പോയിരുന്നു . ഇത് വഴി ഞങ്ങളുടെ 
ആത്മവിശ്വാസം വർധിച്ചു . കുട്ടികളുമായി വളരെ ആഴമേറിയ 
ബന്ധവും  സ്ഥാപിക്കാൻ കഴിഞ്ഞു.പാഠഭാഗങ്ങൾ കൃത്യമായി ലെസ്സൺ പ്ലാൻ അനുസരിച്ചു പഠിപ്പിക്കുവാൻ സാധിച്ചു . ക്ലാസുകൾ കൂടുതൽ നന്നാക്കാനായി അദ്ധ്യാപകരുടെ അഭിപ്രായങ്ങളും സ്വീകരിച്ചു . കുട്ടികളുമായി നല്ല ബന്ധം സ്ഥാപിച്ചതിലൂടെ അവരും ക്ലാസ്സിൽ പൂർണ പങ്കാളിത്തം നൽകിയിരുന്നു . വെള്ളിയാഴ്ച ക്ലാസ് കാണാനായി കോളേജിൽ നിന്നും ഷെമീമ മിസ് വന്നിരുന്നു . നന്നായി ക്ലാസ് എടുക്കാൻ ശ്രമിച്ചു . ക്ലാസ്സിലെ പോരായ്മകളെ പറ്റിയും അവയുടെ പരിഹാര മാർഗങ്ങളെപറ്റിയും മിസ്സ് പറഞ്ഞു തന്നു . പിന്നീടുള്ള ക്ലാസുകൾ വളരെ മികവുറ്റതാക്കാൻ ഇത് കാരണമായി . ഞങ്ങളുടെ പരീക്ഷ തുടങ്ങുന്നതിനാൽ ഒഴിവു സമയങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു പഠിക്കുവാനായി പ്രയോജനപ്പെടുത്തി . ഞങ്ങൾ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയും അതെ സമയം സ്കൂളിൽ ക്രിസ്മസ് പരീക്ഷ ഉടനെ തുടങ്ങുന്നതിനാൽ കുട്ടികളെയും തയ്യാറെടുപ്പിക്കുകയും ചെയ്തു . പരീക്ഷയ്ക്കായി പഠിക്കുകയും എന്നാൽ വേഗം സ്കൂളിലെ പാഠഭാഗങ്ങൾ തീർക്കുകയും ചെയ്യേണ്ടതിനാൽ തികച്ചും ആയാസകരമായിരുന്നു എല്ലാ ദിവസങ്ങളും ."

Saturday, 19 November 2016

WEEKLY SUMMARY ( 16/11/2016 - 18/11/2016 ) ( 4th semester )

                                                                                                                                                                        "4 -)o സെമസ്റ്റർ ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയത് 16 /11  /2016 ലായിരുന്നു . ആദ്യ ദിവസം ഞങ്ങൾ എല്ലാവരും കൃത്യസമയത്തു തന്നെ സ്കൂളിലെത്തി  . അവരവരുടെ ടൈംടേബിളും പാഠഭാഗങ്ങളും അതാതു അധ്യാപകരുടെ പക്കൽ നിന്നും വാങ്ങി . അടുത്ത ദിവസം മുതലായിരുന്നു  ഞങ്ങൾ ക്ലാസ് എടുത്തു തുടങ്ങിയത് . എനിക്ക് 9 ക്ലാസ്സിലെ ഫിസിക്‌സും കെമിസ്ട്രയും  ആയിരുന്നു   പഠിപ്പിക്കാൻ ഉണ്ടായിരുന്നത് .ആ ആഴ്ചയിൽ വെള്ളിയാഴ്ച മാത്രമായിരുന്നു എൻ്റെ ക്ലാസ് ഉണ്ടായിരുന്നതു. നന്നായി മുന്നൊരുക്കം നടത്തിയതിനാൽ നല്ല ആത്മ വിശ്വാസത്തോടെ തന്നെ ക്ലാസ്സെടുക്കാൻ കഴിഞ്ഞു .അങ്ങനെ ഞങ്ങളുടെ 4 - മത്തെ സെമസ്റ്റർ പ്രാക്ടിസിന്റെ ആദ്യ ആഴ്ച വളരെ സുഗമമായി കടന്നുപോയി ."