"ടീച്ചിങ് പ്രാക്ടിസിൻറെ ഈ ആഴ്‌ച മറ്റു ദിവസങ്ങളെ പോലെ തന്നെ
കടന്നു പോയി. എല്ലാ ദിവസങ്ങളിലും ക്ലാസ് ഉണ്ടായിരുന്നു .
പണ്ടത്തേതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ക്ലാസ്
എടുക്കാൻ കഴിഞ്ഞു . ഞങ്ങൾ പരസ്പരം ഓരോരുത്തരുടെയും
ക്ലാസുകൾ കാണാൻ പോയിരുന്നു . ഇത് വഴി ഞങ്ങളുടെ
ആത്മവിശ്വാസം വർധിച്ചു . കുട്ടികളുമായി വളരെ ആഴമേറിയ
ബന്ധവും സ്ഥാപിക്കാൻ കഴിഞ്ഞു.പാഠഭാഗങ്ങൾ കൃത്യമായി ലെസ്സൺ പ്ലാൻ അനുസരിച്ചു പഠിപ്പിക്കുവാൻ സാധിച്ചു . ക്ലാസുകൾ കൂടുതൽ നന്നാക്കാനായി അദ്ധ്യാപകരുടെ അഭിപ്രായങ്ങളും സ്വീകരിച്ചു . കുട്ടികളുമായി നല്ല ബന്ധം സ്ഥാപിച്ചതിലൂടെ അവരും ക്ലാസ്സിൽ പൂർണ പങ്കാളിത്തം നൽകിയിരുന്നു . വെള്ളിയാഴ്ച ക്ലാസ് കാണാനായി കോളേജിൽ നിന്നും ഷെമീമ മിസ് വന്നിരുന്നു . നന്നായി ക്ലാസ് എടുക്കാൻ ശ്രമിച്ചു . ക്ലാസ്സിലെ പോരായ്മകളെ പറ്റിയും അവയുടെ പരിഹാര മാർഗങ്ങളെപറ്റിയും മിസ്സ് പറഞ്ഞു തന്നു . പിന്നീടുള്ള ക്ലാസുകൾ വളരെ മികവുറ്റതാക്കാൻ ഇത് കാരണമായി . ഞങ്ങളുടെ പരീക്ഷ തുടങ്ങുന്നതിനാൽ ഒഴിവു സമയങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു പഠിക്കുവാനായി പ്രയോജനപ്പെടുത്തി . ഞങ്ങൾ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയും അതെ സമയം സ്കൂളിൽ ക്രിസ്മസ് പരീക്ഷ ഉടനെ തുടങ്ങുന്നതിനാൽ കുട്ടികളെയും തയ്യാറെടുപ്പിക്കുകയും ചെയ്തു . പരീക്ഷയ്ക്കായി പഠിക്കുകയും എന്നാൽ വേഗം സ്കൂളിലെ പാഠഭാഗങ്ങൾ തീർക്കുകയും ചെയ്യേണ്ടതിനാൽ തികച്ചും ആയാസകരമായിരുന്നു എല്ലാ ദിവസങ്ങളും ."

No comments:
Post a Comment