'' 40 ദിവസത്തെ ടീച്ചിങ് പ്രാക്ടീസ് എനിക്ക് പുതിയ ഒരു
അനുഭവമായിരുന്നു.ഇതിലൂടെ കുട്ടികളെ കൂടുതൽ അടുത്തറിയാൻ
സാധിച്ചു . ആദ്യ ദിവസങ്ങളിൽ ക്ലാസ് എടുക്കുവാൻ നല്ല ഭയം ഉണ്ടായിരുന്നു.
എന്നാൽ പിന്നീട ക്ലാസുകൾ എല്ലാം നല്ല രീതിയിൽ തന്നെ എടുക്കുവാൻ
കഴിയുകയും ആത്മ വിശ്വാസം വർധിക്കുകയും ചെയ്തു . അവിടെ ധാരാളം
പരിപാടികൾ ഈ കാലയളവിൽ നടന്നിരുന്നു . ഇതിലെല്ലാം കുട്ടികളെ
തയ്യാർ ആക്കുന്നതിലൂടെ അവരുമായി നല്ല ഒരു ബന്ധം നേടി എടുക്കാൻ
കഴിഞ്ഞു . എന്റെ പോരായ്മകൾ എന്തെല്ലാം ആണെന്ന് കണ്ടെത്തുന്നതിനും
അവ പരിഹരിക്കുന്നതിനും ഈ ടീച്ചിങ് പ്രാക്ടീസ് വളരെ അധികം
സഹായിചു . കൂടാതെ പുതിയ മാറ്റങ്ങൾ ക്ലാസിൽ അവലംബിക്കാനും
കഴിഞ്ഞു .അധ്യാപകരും കുട്ടികളുമായും സ്കൂളുമായും നല്ല ബന്ധം
നേടിയതിലൂടെ അധ്യാപനം എന്ന മേഖലയെ കൂടുതൽ ഇഷ്ടപ്പെടാൻ
കഴിഞ്ഞു .''