Saturday, 21 January 2017
Saturday, 14 January 2017
Saturday, 7 January 2017
WEEKLY SUMMARY ( 3/1/2017 - 6/1/2017 )
"ഞങ്ങളുടെ പരീക്ഷ കഴിഞ്ഞു വീണ്ടും ടീച്ചിങ് പ്രാക്ടിസിനായി ചൊവ്വാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങി . ആ ആഴ്ച കുട്ടികളുടെ പരീക്ഷ പേപ്പർ പരിശോധിക്കലും അവ യഥാക്രമം കുട്ടികളിൽ എത്തിക്കുന്നതുമായി കടന്നു പോയി . എൻ്റെ ക്ലാസിലെ കുട്ടികൾക്കെല്ലാം നല്ല മാർക്ക് ഉണ്ടായിരുന്നു . അതു അറിഞ്ഞപ്പോൾ നല്ല സന്തോഷം തോന്നി . ഉയർന്ന മാർക്കുകൾ വാങ്ങിയ കുട്ടികൾക്കു സമ്മാനങ്ങൾ കൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു . ഭി ന്നശേഷിയുള്ളകുട്ടികളെ പഠിപ്പിക്കുവാനായി നിയോഗിച്ച അദ്ധ്യാപിക അവധിയിൽ പ്രവേശിച്ചതിനാൽ ആ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിനായി പ്രിൻസിപ്പൽ ഞങ്ങളെ ചുമതലപെടുത്തി . ഞങ്ങൾ അതു സന്തോഷപൂർവം ഏറ്റെടുക്കുകയും ഓരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധ നൽകുകയും ചെയ്തു . അതു ഞങ്ങളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരു അനുഭവം ആയിരുന്നു . അവരെ വേണ്ടവിധം പരിഗണിച്ചപ്പോൾ ആ കുട്ടികൾ അവരിലുള്ള പലവിധ കഴിവുകളും പ്രകടിപ്പിക്കുകയും ആത്മവിശ്വാസത്തോടെ സംസാരിക്കുവാൻ തുടങ്ങുകയും ചെയ്തു . ഇങ്ങനെയുള്ള കുട്ടികൾക്കു ആദ്യം വേണ്ടത് പരിഗണനയും പ്രോത്സാഹനവുമാണെന്നും, മറ്റു കുട്ടികളുടെ ഭാഗത്തുനിന്നുമുള്ള ഒറ്റപ്പെടുത്തലും പരിഹാസവുമാണ് അവർ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയെന്നും ഞങ്ങൾ മനസിലാക്കി. ഇതോടെ ഒഴിവു സമയെങ്ങളിൽ അവരെ പഠിപ്പിക്കുന്നത് ഞങ്ങൾ പതിവാക്കി........."
Subscribe to:
Posts (Atom)