Thursday, 8 December 2016

WEEKLY SUMMARY (5/12/2016 - 7/12/2016)

"ഞങ്ങളുടെ നാലാം സെമസ്റ്റർ പരീക്ഷ  തുടങ്ങുന്നതിനാൽ 

താത്കാലികമായി  ടീച്ചിങ് പ്രാക്ടീസ് ഈ ആഴ്ച  അവസാനിപ്പിച്ചു . 

ക്രിസ്മസ്   പരീക്ഷക്ക് കുട്ടികളെ ഒരുക്കാനുള്ള അവസാനവട്ട 

ശ്രമമായിരുന്നു ഈ മൂന്നു ദിവസവും . ക്രിസ്റ്മസിനു 

മുന്നോടിയായുള്ള  കല പരിപാടികളുടെ മുന്നൊരുക്കങ്ങളും ആ 

സമയം സ്കൂളിൽ നടന്നിരുന്നു . അവയിലെല്ലാം പങ്കെടുക്കാൻ 

 ഞങ്ങൾക്ക് സാധിച്ചു . അത്യന്തം സന്തോഷം  നല്കുന്നവ ആയിരുന്നു 

ഈ ഓരോ ദിവസങ്ങളും . ഞങ്ങളെല്ലാവരും സ്കൂൾ പ്രിസിപ്പലിനോട് 

ടീച്ചിങ് പ്രാക്ടിസിൻറെ ദിവസ ക്രമീകരണത്തിൽ വന്ന മാറ്റത്തെപ്പറ്റി 

പറഞ്ഞപ്പോൾ അദ്ദേഹം  ഞങ്ങളുടെ പരീക്ഷക്ക് എല്ലാവിധ 

ആശംസകളും നേരുകയും അടുത്ത ഘട്ട ടീച്ചിങ് പ്രാക്ടിസിനായി 

സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്തു . താത്കാലികമായെങ്കിലും 

ഞങ്ങൾ കുറച്ചു  നാളെത്തേക്കു ടീച്ചിങ് പ്രാക്ടിസിനു ഞങ്ങൾ വിട 

നൽകി . ....."

Saturday, 3 December 2016

WEEKLY SUMMARY (28/11/2016 - 2/12/2016)

"സ്കൂളിൽ എല്ലാ വ്യാഴാഴ്ചയും 'ഔഷധി ' മെഡിക്കൽ ക്ലബ്ബിൻറെ 
സേവനം ഉണ്ടായിരുന്നു . കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കുള്ള 
സൗജന്യ  സേവനമായിരുന്നു  ഇത് . ഇതിലൂടെ കുട്ടികളുടെ പലവിധ 
ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അവയുടെ പരിഹാര മാർഗങ്ങളെ 
കുറിച്ചും കൂടുതൽ അറിയാൻ കഴിഞ്ഞു . കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളെപ്പറ്റിയും അറിയാൻ കഴിഞ്ഞു കൃത്യമായ ബോധവത്കരണ ക്ലാസുകൾ നല്കാൻ ഞങ്ങൾ തീരുമാനിച്ചു . കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിലും അത് പാകം ചെയ്യുന്നതിലും പങ്കെടുക്കാൻ കഴിഞ്ഞു . ഒഴിവു സമയെങ്ങളിൽ ചില കുട്ടികൾ പ്രത്യേകം പഠിക്കുവാനായി വന്നിരുന്നു . അവർക്കു പാഠഭാഗങ്ങൾ ആവർത്തിച്ചു പഠിപ്പിക്കുന്നതിലൂടെ പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെയും മറ്റു കുട്ടികൾക്കൊപ്പം എത്തിക്കാനും അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും കഴിഞ്ഞു . പഠനത്തിൽ നിന്നും അവരുടെ ശ്രദ്ധ തിരിക്കുന്ന പ്രധാന പ്രശ്നങ്ങൾ അവർ ഞങ്ങളുമായി പങ്കുവെച്ചു . ഇതിൻറെ പരിഹാരനിർദേശങ്ങൾ ഞങ്ങൾ നൽകുകയും പഠനത്തിൽ ഏകാഗ്രത കൈവരിക്കാൻ ആവശ്യമായ പോംവഴികൾ പറഞ്ഞു കൊടുക്കുകയും ചെയ്തു .ഈ ആഴ്ച കൂടുതൽ ക്ലാസുകൾ എടുക്കാൻ കഴിഞ്ഞു . ധാരാളം പാ0ഭാഗങ്ങൾ കൃത്യമായി                    കുട്ടികളിലെത്തിക്കാൻ കഴിഞ്ഞതിൽ വളരെ അധികം സംതൃപ്തി 
തോന്നി................"